വൈപ്പിൻ: കൊവിഡും ലോക്ക് ഡൗണുംമൂലം ജീവിതം പ്രതിസന്ധിയിലായ നായരമ്പലം ഒന്നാംവാർഡിലുള്ള സുനാമി ഫ്ളാറ്റിലെ മുഴുവൻ കുടുംബങ്ങൾക്കും ബി.വി.എച്ച്.എസ്.എസ് സ്‌പോർട്‌സ് അക്കാഡദമി തുണയായി. അദ്ധ്യാപകരിലും സ്‌പോർട്‌സ് അക്കാഡമിയുടെ അദ്യുദയകാംക്ഷികളിൽ നിന്നും സ്വരൂപിച്ച സംഖ്യകൊണ്ട് പലവ്യഞ്ജനം, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഉൾപ്പെടുന്ന 1200 രൂപ വിലവരുന്ന കിറ്റാണ് ഓരോ കുടുംബത്തിനും നൽകിയത്. സ്‌കൂൾ മാനേജർ എൻ.എ. വേണുഗോപാൽ, ഹെഡ്മിസ്ട്രസ് എം.കെ. ഗിരിജ, പി.ടി.എ പ്രസിഡന്റ് പി.കെ. രാജീവ്, കായിക അദ്ധ്യാപകൻ കെ.എ.സാദിഖ്, വിശ്വനാഥ്, അജിത്ത് തുടങ്ങിയവർ നേതൃത്വംനൽകി.