വൈപ്പിൻ: കൈവിടില്ല കൂടെയുണ്ട് പദ്ധതിയുടെ ഭാഗമായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സ്മാർട്ട് ഫോൺ ചലഞ്ചിലൂടെ ഓൺലൈൻ പഠനാവശ്യത്തിനായി എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോണുകൾ നൽകി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫോണുകളുടെ വിതരണം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. കെ.യു. ജീവൻമിത്ര, കെ.കെ. ഷാലി, കെ.എക്സ്. ഷിജോയ്, കെ.എസ്. ഷാംജിത്ത്, എ.എ. സാദിഖ്, എൻ.വി. ബാബു, പി.ആർ. ബിജു, പി.ജി. മിനീഷ്, ഇ.എം. റിനീഷ് എന്നിവർ പങ്കെടുത്തു.