അങ്കമാലി: വായനപക്ഷാചരണത്തിന്റെ ഭാഗമായി നായത്തോട് ജി. മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഓൺലൈൻ അസംബ്ളി ചേർന്നു. വാർഡ് കൗൺസിലർ ടി.വൈ. ഏല്യാസ് ഉദ്ഘാടനം ചെയ്തു. എമിലി സെബാസ്റ്റ്യൻ വായനദിന സന്ദേശം നൽകി. മുൻഹെഡ്മിസ്ട്രസ് ലിൻസി ചെറിയാൻ പി.എൻ. പണിക്കർ അനുസ്മരണം നടത്തി. കുട്ടികൾ വായനയുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ അവതരിപ്പിച്ചു. അദ്ധ്യാപകരായ എസ്. രവികുമാർ, എം.ആർ. അനിത, പി.ഒ. ലാലി എന്നിവർ പ്രസംഗിച്ചു. എസ്. രമേശൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ചു.