മൂവാറ്റുപുഴ: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് കൈത്താങ്ങായി യൂത്ത് കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സ്മാർട്ട് ഫോൺ വിതരണം ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടിന്റോ ജോസ് അദ്ധ്യക്ഷത വഹിച്ചു.യൂത്ത്കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ,ജിന്റോ ടോമി, ജെയ്‌മി കൊച്ചുകുടി, തോമസ് കാട്ടാംകോട്ടിൽ, സനൽ സുബ്രഹ്മണ്യൻ, സച്ചിൻ ഷാജി, സനിൽ സജി, റോബിൻ ജോസ്, ഉണ്ണി പി.എം എന്നിവർ പങ്കെടുത്തു.