അങ്കമാലി: നായത്തോട് കെ.ആർ. കുമാരൻ മാസ്റ്റർ സ്മാരക നവയുഗവായനശാലയുടെ ആഭിമുഖ്യത്തിൽ വായനദിനാചരണം നടത്തി. നോവലിസ്റ്റ് ജേക്കബ് നായത്തോട് പി.എൻ. പണിക്കർ അനുസ്മരണം നടത്തി .വായനശാല പ്രസിഡന്റ് ഷാജി യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. കവി എൻ.കെ.ആർ വാര്യർ സ്വന്തം കവിത ആലപിച്ചു. കൗൺസിലർ ടി.വൈ. ഏല്യാസ്, രതീഷ്‌കുമാർ കെ മാണിക്യമംഗലം, എൻ.പി. ജിഷ്ണു, ജിജാ ഗർവാസീസ്, കെ.കെ. താരുക്കുട്ടി, രാഹുൽ രാമചന്ദ്രൻ, സന്തോഷ്, കെ.ബി. വേണുഗോപാൽ, സുജാത, തുഷാര അജി, ലൈബ്രേറിയൻ നിമിഷ സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.