1
ഫിലോ കാലിയ ഫൗണ്ടേഷന്റെ ചെല്ലാനത്തെ ആദ്യ വീടിന് ഹൈബി ഈഡൻ എം.പി തറക്കല്ലിടുന്നു

പള്ളുരുത്തി: ഫിലോകാലിയ ഫൗണ്ടേഷൻ സ്ഥാപകരും നടത്തിപ്പുകാരായ മാരിയോ - ജിജി ദമ്പതികൾ ചെല്ലാനത്ത് നിർമ്മിച്ചുനൽകുന്ന ആദ്യ വീടിന് ഹൈബി ഈഡൻ എം.പി തറക്കല്ലിട്ടു. ദുരിതവേളയിൽ ചെല്ലാനത്ത് സൗജന്യമരുന്ന് നൽകാൻ എത്തിയതായിരുന്നു ഇവർ. ആ സമയത്താണ് കടൽക്ഷോഭത്തിൽ വീട് തകർന്നവരുടെ ദുരവസ്ഥ ഇവർ നേരിൽ കാണാനിടയായത്. ആദ്യഘട്ടം എന്ന നിലയിൽ പത്ത് വീട്ടുകാർക്കാണ് വീട് നിർമ്മിച്ചുനൽകുന്നത്. മരുന്നുകൾ കൂടാതെ കുട്ടികൾക്ക് പഠനോപകരണങ്ങളും ഇവർ നൽകിവരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. പ്രസാദും പഞ്ചായത്ത് അംഗങ്ങളും ചടങ്ങിൽ പങ്കടുത്തു. ചെല്ലാനത്തെ അഗസ്റ്റിന്റെ ഭവനത്തിനാണ് ആദ്യം തറക്കല്ലിട്ടത്. ജോലി വേഗത്തിൽ തീർക്കുമെന്ന് ഇവർ അറിയിച്ചു.