strike

 ഇന്ന് 15 മി​നി​റ്റ് ഗതാഗതം സ്തംഭി​ക്കും

 ആംബുലൻസ് മാത്രം കടത്തിവിടും

 ജില്ലയിൽ 18 കേന്ദ്രങ്ങളി​ൽ വഴി​തടയും

കൊച്ചി: ദിനംപ്രതി ഇന്ധനവില വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാ‌ർ നയങ്ങൾക്കെതിരെ ഇന്ന് രാവിലെ 11 മുതൽ 11.15 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ചക്രസ്തംഭന സമരം നടത്തും.ഹൈക്കോടതി ജംഗ്ഷനിൽ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ള, കലൂരിൽ ദേശീയ കൗൺസിൽ അംഗം സി.എൻ.മോഹനൻ, പാലാരിവട്ടത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.മണിശങ്കർ, കളമശേരിയിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ്, മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ജില്ലാ പ്രസിഡന്റ് പി.ആർ.മുരളീധരൻ, ഇടപ്പള്ളി ടോളിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ. കെ. ഇബ്രാഹിംകുട്ടി, ഞാറയ്ക്കൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ്, എറണാകുളം സൗത്തിൽ ജില്ലാ സെക്രട്ടറി ടി.കെ.രമേശൻ, കച്ചേരിപ്പടിയിൽ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ.ഗോപി, പെരുമ്പാവൂർ ടൗണിൽ ജില്ലാ പ്രസിഡന്റ് കെ.കെ.അഷറഫ്, കളമശേരി എച്ച്.എം.ടി ജംഗ്ഷനിൽ ദേശീയ വൈസ് പ്രസിഡന്റ് ഡി.രഘുനാഥ് പനവേലി,ബിഒടി പാലത്തിന് സമീപം നടക്കുന്ന സമരം എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി വി.എച്ച്.ഷിഹാബുദ്ദീൻ, തൃപ്പൂണിത്തുറ പേട്ട ജംഗ്ഷനിൽ ജെ.ടി.യു സംസ്ഥാന സെക്രട്ടറി മനോജ് പെരുമ്പിള്ളി, യു.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ടി.വിമലൻ, തോപ്പുംപടി റൊസാരിയോയിൽ ടി.യു.സി.ഐ സംസ്ഥാന സെക്രട്ടറി ടി.ബി.മിനി, എൻ.എൽ.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഷംസു, പള്ളിമുക്കിൽ ഐ.എൻ.എൽ.സി സംസ്ഥാന സെക്രട്ടറി എം.ജീവകുമാർ, നെടുമ്പാശേരി വിമാനത്താവളത്തിനു മുന്നിൽ എൻ.ടി.യു.ഐ ജില്ലാ സെക്രട്ടറി എ.പി.പോളി, കൂത്താട്ടുകുളം ടാക്‌സി സ്റ്റാന്റിൽ കെ.ടി.യു.സി(ജെ) ജില്ലാ പ്രസിഡന്റ് എം.എ.ഷാജി തൃപ്പൂണിത്തുറ സ്റ്റാച്യുവിൽ എ.ഐ.യു.ടി.യു.സി ജില്ലാ സെക്രട്ടറി ഹരികുമാർ എന്നിവർ ഉദ്ഘാടനം ചെയ്യും.