മൂവാറ്റുപുഴ: രണ്ടാർകര എസ്.എ.ബി.ടി.എം സ്കൂളിൽ ഓഗ്‌മെന്റ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ച് ആരംഭിക്കുന്ന ഓൺലൈൻ ക്ലാസുകൾ ഇന്ന് രാവിലെ 11ന് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. സ്കൂൾ മനേജർ എം.എം.അലിയാർ അദ്ധ്യക്ഷത വഹിക്കും.അദ്ധ്യാപകർക്ക് ഓൺലൈൻ പഠനം രസകരമാക്കുവാനും വെർച്ച്വൽ ക്ലാസ് റൂം അന്തരീക്ഷം സൃഷ്ടിക്കുവാനും പുതിയ സാങ്കേതികവ്യദ്യ സഹായിക്കും. എൽ.കെ.ജി മുതൽ എല്ലാ ക്ലാസുകളിലും പുതിയ ടെക്നോളജി ഉപയോഗിച്ചായിരിക്കും ക്ലാസുകൾ.