പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായ പി.എ. സഗീറിനെ സമൂഹമാദ്ധ്യമങ്ങളിൽ ആക്ഷേപിച്ചയാളെ പള്ളുരുത്തി പൊലീസ് അറസ്റ്റുചെയ്തു. കുമ്പളങ്ങി പനക്കൽവീട്ടിൽ ഷെറിനെതിരെയാണ് കേസ്. കോൺഗ്രസ് നേതാക്കൾ മട്ടാഞ്ചേരി അസി.പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളെ പിന്നീട് ജാമ്യത്തിൽവിട്ടു.