civil
ഫയർ ആൻഡ് റെസ്‌ക്യൂ ടീമിന്റെ കീഴിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന ഒക്കൽ ഗ്രാമപഞ്ചായത്ത് അതിർത്തിയിലുള്ള സിവിൽ ഡിഫൻസ് അംഗങ്ങളെ ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിളളി ആദരിക്കുന്നു

പെരുമ്പാവൂർ: ഫയർ ആൻഡ് റെസ്‌ക്യൂ ടീമിന്റെ കീഴിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന ഒക്കൽ ഗ്രാമപഞ്ചായത്ത് അതിർത്തിയിലുള്ള സിവിൽ ഡിഫൻസ് അംഗങ്ങളെ ഗ്രാമപഞ്ചായത്തിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മനോജ് തൊട്ടപ്പിള്ളി സ്‌നേഹോപഹാരം നൽകി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശശി സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, വാർഡ് മെമ്പർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു.