പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിനെ കൊവിഡ് വിമുക്തമാക്കുന്ന യജ്ഞത്തിൽ ഒറ്റയ്ക്ക് സേവനം നടത്തി നെൽ കർഷകനായ ജോബി പത്രോസ്. കൊവിഡ് ഭേദമായവരുടെ വീടുകളിലും അയൽ പ്രദേശങ്ങളിലും പൊതുസ്ഥാപനങ്ങളിലും അണുനശീകരണത്തിന് സ്വയം മുന്നിട്ടിറങ്ങിയിരിക്കുകയാണ്. പൊതുപ്രവർത്തകനും മികച്ച കർഷകനുമായ ജോബി നിർദ്ധനരായ നിരവധി കൊവിഡ് രോഗികളുടെ വീടുകളും അങ്കണവാടികളും ഇതിനോടകം അണുവിമുക്തമാക്കി. കൃഷിയിൽ നിന്നുള്ള ലാഭത്തിന്റെ ഒരു വിഹിതമാണ് കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്നത്. ഒറ്റയ്ക്ക് ജനസേവനം നടത്തുന്ന ജോബിയുടെ അണുനശീകരണം കഴിഞ്ഞ ദിവസം ഒക്കൽ രണ്ടാം വാർഡിലെ പോസ്റ്റ് ഒാഫീസിന് സമീപത്തായിരുന്നു.