pic
എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയനിലെ ഉപ്പുകുളം ശാഖയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും വിതരണം ചെയുന്ന ഭക്ഷ്യക്കിറ്റുകളുടെ ഉദ്ഘാടനം ശാഖാ പ്രസിഡന്റ് ടി.കെ.രാജൻ നിർവഹിക്കുന്നു

കോതമംഗലം: ഗുരുകാരുണ്യം പദ്ധതിൽപ്പെടുത്തി എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയനിലെ ഉപ്പുകുളം ശാഖയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ശാഖാ പ്രസിഡന്റ് ടി.കെ.രാജൻ നിർവഹിച്ചു. ചടങ്ങിൽ ശാഖാ സെക്രട്ടറി പി.വി.സുമേഷ്, യൂണിയൻ കൗൺസിലർ എം.വി.രാജീവ്, ശാഖാ വൈസ് പ്രസിഡന്റ് എം.കെ.ദിവാകരൻ, യൂണിയൻ വനിതാ സംഘം സെക്രട്ടറി മിനി രാജീവ്, കമ്മിറ്റി അംഗങ്ങളായ പി.എൻ പത്മനാഭൻ ,എ.കെ.സോമൻ, അമൽദേവ്, സെൽവരാജ്, ബാബു, രവി തുടങ്ങിയവർ സംസാരിച്ചു.