പെരുമ്പാവൂർ: കെ.പി.സി.സി മെമ്പർ എം.എം.അവറാൻ, ഡി.സി.സി ജനറൽ സെക്രട്ടറി തോമസ്.പി.കുരുവിള,മുൻ അശമന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ഒ.മത്തായി എന്നിവരുടെ നിര്യാണത്തിൽ അശമന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കെ.പി.വർഗീസ്,എൻ.എം.സലിം,പി.പി. തോമസ് പുല്ലൻ,പി.കെ.ജമാൽ, ടോമി ജോസഫ്,എം.എം.ഷൗക്കത്തലി, ജോർജ് ആന്റെണി എന്നിവർ സംസാരിച്ചു.