പെരുമ്പാവൂർ: വളയൻചിറങ്ങര ഗവൺമെന്റ് എൽ.പി.സ്‌കൂളിലെ വായനവാരാഘോഷം സാഹിത്യകാരൻ സുഭാഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കഥാകൃത്ത് മനോജ് വെങ്ങോല വായനദിന സന്ദേശം നൽകുകയും സുധ മൂർത്തിയുടെ 'മായാലോകത്തിലെ നൂനി' എന്ന പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു.പ്രീ-പ്രൈമറി മുതൽ കുട്ടികളെ മികച്ച വായനക്കാരാക്കുന്നതിന് അക്ഷരമരം, അമ്മവായന, വീട്ടിലൊരു ലൈബ്രറി, അക്ഷരസഞ്ചി, പുസ്തകപരിചയം, പതിപ്പ് നിർമാണം, ചിത്രവായന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്കും വായനദിന സമ്മാനമായി അദ്ധ്യാപകർ തപാൽമാർഗം പുസ്തകങ്ങൾ അയ്യച്ചിരുന്നു. വായനവാരത്തോടനുബന്ധിച്ച് കുട്ടികൾക്കുവേണ്ടി കഥകൾ പരിചയപ്പെടുത്തുന്ന ഇ-കഥാ സായാഹ്നം ഒരുക്കിയിട്ടുണ്ട്.