bank
വെണ്ണല ബാങ്ക് അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുക മന്ത്രി വി.എൻ.വാസവൻ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷിൽ നിന്ന് ഏറ്റുവാങ്ങുന്നു.

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെണ്ണല സഹകരണ ബാങ്കിലെ അംഗങ്ങളുടെ വിഹിതം സ്വീകരിക്കാൻ തുറന്ന കൗണ്ടറിലൂടെ കിട്ടിയ 1,54,000 രൂപ മന്ത്രി വി.എൻ. വാസവനെ ഏൽപ്പിച്ചു. പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് തുക മന്ത്രിക്ക് കൈമാറി. വൈസ് പ്രസിഡന്റ് പി.കെ. മിറാജ്, ഭരണ സമിതിഅംഗങ്ങളായ ആശാ കലേഷ്, സെക്രട്ടറി എം.എൻ.ലാജി, ടി.എസ്.ഹരി എന്നിവർ പങ്കെടുത്തു.