പറവൂർ: ജ്യൂ സ്ട്രീറ്റ് കൂരൻ വീട്ടിൽ കെ.വി. ജോസഫ് (92) നിര്യാതനായി. സംസ്കാരം നടത്തി. കോൺഗ്രസിന്റെ ആദ്യകാല പ്രവർത്തകനായിരുന്നു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, വെസ്റ്റ് സഹകരണ ബാങ്ക് ആക്ടിംഗ് പ്രസിഡന്റ്, സെന്റ് തോമസ് യാക്കോബായ സുറിയാനിപള്ളി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സെന്റ് പോൾസ് എൽ.പി സ്കൂൾ, ഗവ.ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പി.ടി.എ പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: ജോർജ് ജോസഫ് (മുൻ ബിസിനസ് എഡിറ്റർ, കേരളകൗമുദി), ഷീല, സീന, ബീന, ജോൺ (അദ്ധ്യാപകൻ, സെന്റ് അലോഷ്യസ് ഹൈസ്കൂൾ). മരുമക്കൾ: രാജി, വി.ഡി. ബേബി, സി.എൽ. ബോബൻ, പരേതനായ എ.വി. ബേബി.