കൊച്ചി: നിർമാണവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് അഖിലകേരള വിശ്വകർമ മഹാസഭ ജില്ലാസമിതി യോഗം ആവശ്യപ്പെട്ടു. വ്യവസ്ഥകൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാനും അനുവദിക്കണം.

സിമന്റ്, കമ്പി, കല്ല്, മെറ്റൽ തുടങ്ങിയവയുടെ വിലവർദ്ധന മൂലം നിർമാണപ്രവൃത്തികൾക്ക് കരാറുകാർ തയ്യാറാകുന്നില്ല. ഇതുമൂലം തൊഴിൽ ലഭിക്കാത്ത അവസ്ഥയുണ്ടെന്ന് യോഗം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് കെ.ആർ. ശശി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. മോഹനൻ, ഭാരവാഹികളായ പി.കെ. തമ്പി, പി.എസ്. ഭാസ്കരൻ, ശാരദ വിജയൻ, ടി.എ. അരവിന്ദൻ, എം.എം. സാജൻ, ടി.എസ്. സന്തോഷ് എന്നിവർ പ്രസംഗിച്ചു.