ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിലെ നീറിക്കോട് പ്രദേശത്തെ കൊവിഡ് ബാധിതരുടെ വീടുകളിൽ അണുവിമുക്തമാക്കൽ ആരംഭിച്ചു. നീറിക്കോട് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ശുചീകരിക്കൽ. അണുനശീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആലങ്ങാട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.ബി. ജബ്ബാർ നിർവഹിച്ചു. അനീഷ് മാങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗർവാസീസ് മാനടൻ, പി.കെ. നസീർ, മനാഫ്, തൗഫീഖ്, വിനിൽ, ഫവാസ്, ആഷിഫ് ജബ്ബാർ, തൃഷ്ണ, പ്രകാശ്, ആഷിക് എന്നിവർ നേതൃത്വം നൽകി.