പറവൂർ: എസ്.എഫ്.ഐ ഏഴിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പഠനവണ്ടിയുടെ യാത്രയ്ക്ക് തുടക്കം. ഫ്ളാഗ് ഓഫ് സിനിമാതാരം വിനോദ് കെടാമംഗലവും പഠനോപകരണങ്ങളുടെ വിതരണം സി.പി.എം ഏരിയാ കമ്മിറ്റി അംഗം എം.കെ. വിക്രമനും ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ പറവൂർ ഏരിയാ സെക്രട്ടറി യദുകൃഷ്ണ, പഞ്ചായത്ത് അംഗം കെ.എൻ. വിനോദ്, ഡി.വൈ.എഫ്.ഐ ഏഴിക്കര മേഖലാ സെക്രട്ടറി എം.എസ്. നവനീത്, എസ്.എഫ്.ഐ ഏരിയ സെക്രട്ടേറിയറ്റ് അംഗം അധിൻ ദിലീഷ്, എം.കെ. മോഹനൻ, ശിവശങ്കരൻ എന്നിവർ പങ്കെടുത്തു.
എസ്.എഫ്.ഐ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മറ്റിയുടെ പഠനവണ്ടി സി.പി.എം ഏരിയ കമ്മറ്റി അംഗം റീന അജയകുമാർ ഉദ്ഘാടനം ചെയ്തു. അതുൽ മോഹൻ അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ ടൗൺ ഈസ്റ്റ് മേഖല പ്രസിഡന്റ് കെ.വി വിനിൽ ഫ്ലാഗ് ഓഫ് ചെയ്തു. പി.പി. അജയകുമാർ, അഖിൽ സുരേഷ് എന്നിവർ പങ്കെടുത്തു. ചിറ്റാറ്റുകര വെസ്റ്റിൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഫ്ലാഗ് ഓഫ് ചെയ്തു. കെ.എസ്. സേതു പാർവതി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിഅംഗം വി.ജി. ദിവ്യ, പഞ്ചായത്ത് അംഗം സമീറ ഉണ്ണിക്കൃഷ്ണൻ, അഡ്വ. യു.എച്ച്. സുരീഷ്, കെ.എസ്. പാർത്ഥൻ, എം.ജെ. ജയ്സൺ, എൻ.എസ്. സഞ്ജയ് എന്നിവർ പങ്കെടുത്തു.
ചേന്ദമംഗലം ഈസ്റ്റിൽ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ബബിത ദിലീപ് ഫ്ലാഗ് ഓഫ് ചെയ്തു. പി.എം. മേഘന അദ്ധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് അജയ് ബാബു, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് വി.യു. ശ്രീജിത്ത്, ടി.ഡി. സുധീർ, പി.വി. ശാൽ, പി.എം. ശരത്ത് എന്നിവർ പങ്കെടുത്തു.