ആലുവ: എ.ഐ.വൈ.എഫ് ചെങ്ങമനാട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പഠനോപകരണ വിതരണം സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി എ. ഷംസുദീൻ നിർവഹിച്ചു. സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം സിദ്ധീക്ക് ബാബു അദ്ധ്യക്ഷത വഹിച്ചു. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം എ.എ. സഹദ്, എ.ഐ.വൈ.എഫ് മേഖലാ സെക്രട്ടറി പി.എസ്. സുധീഷ്, മജീദ് മണിച്ചേരി, രാധാകൃഷ്ണൻ, ബിജു, ജസ്മൽ പൂന്തോടൻ, ജയൻ, രതീഷ് എന്നിവർ സംസാരിച്ചു.