ദേവിയാർ : എസ്.എൻ.ഡി.പി യോഗം ദേവിയാർ ശാഖയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ശാഖപരിധിയിലെ 160 കുട്ടികൾക്ക് നോട്ട് ബുക്ക്, പേന എന്നിവ നല്കി. അടിമാലി യൂണിയൻ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ. ആർ.ഷിജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ജയൻ കല്ലാർ സംഘടന സന്ദേശം നൽകി. യുണിയൻ കമ്മിറ്റി അംഗം പി.കെ.ശ്രീധരൻ ,വനിതാസംഘം വൈസ് പ്രസിഡന്റ് ഓമന രാജപ്പൻ, സൈബർ സേന യൂണിയൻ കൺവീനർ വിഷ്ണു സദൻ, സൈബർ സേന യൂണിയൻ ജോയിന്റ് കൺവിനർ അനന്തൻ, വിശ്വൻ , വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.ശാഖാ സെക്രട്ടറി പി.വി.സജൻ സ്വാഗതവും വൈസ് പ്രസിഡന്റ് റ്റി.പി ഷാജി നന്ദിയും പറഞ്ഞു.