കോതമംഗലം: ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയനിലെ തലക്കോട് ശാഖയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ശാഖാ പ്രസിഡന്റ് കെ.ആർ വിനോദ് നിർവഹിച്ചു. ചടങ്ങിൽ ശാഖാ സെക്രട്ടറി എ.സി.അനീഷ്, അപ്പു കുഞ്ഞപ്പൻ, എ.ബി.സജീവ്, ലതീഷ് കെ.എസ്, രാജൻ എ.എസ്, അജി കെ.കെ തുടങ്ങിയവർ സംസാരിച്ചു.