നെടുമ്പാശേരി: വായന ദിനത്തോടനുബന്ധിച്ച് നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് വാർഡ് 19-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി പൊയ്ക്കാട്ടുശേരി യുവജന സമാജം വായനശാലയും പരിസരവും ശുചീകരിച്ചു. വാർഡ് മെമ്പർ ബീന ഷിബു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.സി. ഏലിയാസ്, വാവച്ചൻ ഇട്ടൂപ്പ്, സിബിൻ ഏലിയാസ്, എബി പോൾ, ടി.ജെ. വർഗീസ്, ബേബി ഏലിയാസ്, ടോണി ജേക്കബ്, ബേസിൽ ഏലിയാസ്, കെ.വി. മാത്തുക്കുട്ടി എന്നിവർ നേതൃത്വം നൽകി.