കാലടി: 1729-ാം നമ്പർ മലയാറ്റൂർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ പരിധിയിലുള്ള ഇരുനൂറ് വീടുകളിൽ ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖായോഗം പ്രസിഡന്റ് ടി.ഡി. ജയൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.എസ്. വിദ്യാധരൻ, വൈസ് പ്രസിഡന്റ് സദാശിവൻ കളപ്പുരക്കൽ, യൂണിയൻ കമ്മിറ്റി മെമ്പർ ബിജു കണിയാംകുടി, കമ്മിറ്റി അംഗങ്ങളായ പ്രകാശൻ കരിമ്പനയ്ക്കൽ, ബാബു ബ്ലായി, ലീന അജി, മണി ചന്ദ്രത്തിൽ, ശുഭ കുമാരൻ തൂമ്പായിൽ, ബിജു വരയിൽ, ഗിരീഷ് മാണിവിഗ്രഹം എന്നിവർ പങ്കെടുത്തു.