കൊച്ചി: കേന്ദ്ര ഗവൺമെന്റ് ലക്ഷദ്വീപിൽ നടപ്പാക്കുന്ന ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് കേരള ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിക്കും. എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. സേവ് ലക്ഷദ്വീപ് കേരള ജനകീയകൂട്ടായ്മ ജനറൽ കൺവീനർ അനു ചാക്കോ അധ്യക്ഷത വഹിക്കും. സി.ആർ.നീലകണ്ഠൻ, ഹൈബി ഈഡൻ എം.പി, കെ.ബാബു എം.ൽ.എ, ടി.എ.അഹമ്മദ് കബീർ തുടങ്ങിയവർ പങ്കെടുക്കും