പെരുമ്പാവൂർ: യൂത്ത് കോൺഗ്രസ് മീമ്പാറ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനരായ പത്തോളം കുട്ടികൾക്കുള്ള സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് സെക്രട്ടറി എൽദോ ജോർജ് അദ്ധ്യക്ഷത വഹിച്ചു. മുടക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചൻ, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു,വാർഡ് മെമ്പർ ജോസ് എ പോൾ, പി.എസ്. രഞ്ജിത്ത് , അനക്‌സ് ജോൺ, മനോജ് എന്നിവർ സംസാരിച്ചു.