മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ സി.പി നഗറിൽ റോഡ് സുരക്ഷയുടെ ഭാഗമായി ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ മിറർ സ്ഥാപിച്ചു. എം.സി റോഡിലെ പേഴയ്ക്കാപ്പിള്ളി എസ് വളവിൽ നിന്നും എം.എൽ. എ റോഡിലേക്ക് കടക്കുന്ന മുഖ്യമായ പോക്കറ്റ് റോഡിന് മധ്യത്തിലുള്ള കൊടുംവളവിൽ ആണ് റോഡ് സുരക്ഷയുടെ ഭാഗമായി മിറർ സ്ഥാപിച്ചത്. റോഡ് ഉപഭോക്താക്കളായ പരിസരവാസികളിൽ നിന്നും സി.പി റഫീഖും, വി.എം. ശിനാജും, വി.എം അനസും ചേർന്ന് സമാഹരിച്ച തുകകൊണ്ടാണ് മിറർ വാങ്ങി സ്ഥാപിച്ചത്. ശിഹാബ് , അൻസാർ വലിയപറമ്പിൽ , ഷിഫാസ്, ജുബൈർ, സി.പി നിസാർ, അൻഷാജ് തെന്നാലി എന്നിവർ മിറർ സ്ഥാപിച്ച പരിസരത്തെ റോഡ് ശുചീകരിക്കുകയും ചെയ്തു. സി പി നഗറിൽ സ്ഥാപിച്ച മിറർ മതപുരോഹിതനായ ജലീൽ ബാഖവി ഉദ്ഘാടനം ചെയ്തു.