physico

കൊച്ചി: കൊവിഡ് മുക്തമായയശേഷം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായി തൃക്കാക്കര നഗരസഭ 33- ാം വാർഡിൽ സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് ആരംഭിച്ചു.

ഇന്ന് വൈകിട്ട് 4 മുതൽ 6 വരെയാണ് സേവനം ലഭിക്കും. പാറക്കാട്ട് ടെമ്പിൾ റോഡിലെ അങ്കണവാടിയിൽ നടന്ന ചടങ്ങ് മുൻസിപ്പൽ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വർഗീസ് പ്ലാശേരി അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ ചലച്ചിത്ര താരം വിഷ്ണു ഉണ്ണിക്കൃഷ്ണൻ നിർദ്ധനവിദ്യാർത്ഥികൾക്കുള്ള ടാബ് വിതരണം നിർവഹിച്ചു. വാർഡിലെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടിയുടെ ശസ്ത്രക്രിയയുടെ ചെലവിലേക്കായി കൗൺസിലർ വർഗീസ് പ്ലാശേരിയുടെ ഒരു മാസത്തെ വേതനം മുൻസിപ്പൽ ചെയർപേഴ്‌സന് കൈമാറി. കൺസൽറ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് സ്വാതി അശോക് നന്ദി പറഞ്ഞു. ഫിസിയോ തെറാപ്പി മാർഗ നിർദേശങ്ങൾക്കായി വിളിക്കേണ്ട നമ്പർ: 8129471457, 6238696572.