കാഞ്ഞിരമറ്റം: ഒരു ലക്ഷത്തിലേറെ ആളുകളെ കുടിയൊഴിപ്പിക്കുന്നതും പരിസ്ഥിതിയെ തകർക്കുന്നതുമായ കെ. റെയിൽ പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കെ. റെയിൽ വിരുദ്ധ ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ജില്ലാ കൺവെൻഷൻ സംഘടിപ്പിക്കും. വൈകിട്ട് 6ന് സമിതിയുടെ ഫേസ്ബുക്ക് പേജിൽ നടക്കുന്ന കൺവെൻഷൻ പി.ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. രവിപ്രകാശ് വിഷയാവതരണം നടത്തും.
സമിതി ജില്ലാ പ്രസിഡന്റ് വിനു കുര്യാക്കോസിന്റെ അധ്യക്ഷതയിൽ അനുപ് ജേക്കബ് എം.എൽ.എ, സി.ആർ നീലകണ്ഠൻ, കൺവീനർ ഹാഷിം ചേന്ദാമ്പിള്ളി തുടങ്ങിയവർ
പ്രസംഗിക്കും.