pokkali
കോരമ്പാടം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കടമക്കുടി പൊക്കാളിപ്പാടത്തെ വിത്തുവിത കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി : നാടാകെ ഒരുമിച്ച പൊക്കാളി വിത്തിറക്കലിൽ എംഎൽഎ ഉൾപ്പെടെ പാടത്തിറങ്ങിയത് കർഷകർക്ക് ആവേശമായി. നഷ്ടമാകുന്ന കാർഷിക സംസ്‌കാരം വീണ്ടെടുക്കാൻ കൂട്ടായശ്രമം വേണമെന്നും എല്ലാ പിന്തുണയും നൽകുമെന്നും കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. പറഞ്ഞു.

അമൂല്യമായ പൊക്കാളിക്കൃഷി പരിപോഷിപ്പിക്കാൻ പദ്ധതി ആവിഷ്‌കരിക്കും. പൊക്കാളി അരിയുടെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ ലഭ്യമാക്കുന്നതിന് ഉൾപ്പെടെയുള പദ്ധതിയാണ് തയ്യാറാക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.

കോരാമ്പാടം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് കടമക്കുടി പൊക്കാളിപ്പാടത്ത് വിത്തുവിത സംഘടിപ്പിച്ചത്. 65 കിലോഗ്രാം പൊക്കാളി നെൽവിത്താണ് വിതച്ചതെന്ന് ബാങ്ക് പ്രസിഡന്റ് ഹരോൾഡ് നിക്കോൾസൻ പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മനു ശങ്കർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി. എ. ബെഞ്ചമിൻ, ദിലീപ് കോമളൻ, എം.കെ. ബാബു, ടി.കെ. വിജയൻ, വി.വി. വിപിൻ വിവിധ തദ്ദേശസ്ഥാപന ജന പ്രതിനിധികൾ, സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.