തൃപ്പൂണിത്തുറ: ടൗൺ റെസിഡന്റ് അസോസിയേഷൻ ഓട്ടോ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ വിതരണോദ്ഘാടനം നടത്തി. താലൂക്ക് ആശുപത്രിക്കുള്ള ഇലട്രിക് കെറ്റിലും കൈമാറി. അസോസിയേഷൻ സെക്രട്ടറി ജെയിംസ് മാത്യു, രക്ഷാധികാരി കെ.പി. രവിവർമ, ജോയിന്റ് സെക്രട്ടറി ഇ. രാജശേഖരൻ, നാരായണ കൈമൾ, കനിവ് പാലിയേറ്റീവ് പ്രസിഡന്റ് ഇ. രാകേഷ് പൈ എന്നിവർ പങ്കെടുത്തു