കോതമംഗലം: തൃക്കാരിയൂർ പ്രഗതി ബാലഭവനിൽ യോഗാദിനം ആചരിച്ചു. ബാലഭവനിൽ പഠനത്തോടൊപ്പം കുട്ടികൾക്ക് നിത്യേന രാവിലെ യോഗാ പരിശീലനവും നൽകുന്നുണ്ട്. ബാലഭവനിലെ അന്തേവാസികളായ കുട്ടികൾ യോഗ പ്രദർശനം നടത്തി. പതഞ്ജലി യോഗ ട്രെയിനിംഗ് ആൻഡ് റിസർച്ച് സെന്റർ എറണാകുളം വൈസ് പ്രസിഡന്റ് എ.കെ സനൻ ഓൺലൈൻ ഡിജിറ്റൽ സംവിധാനത്തിലൂടെ യോഗാ ദിന സന്ദേശം നൽകി. പരിപാടിയിൽ ബാലഭവൻ സെക്രട്ടറി പി.ആർ.സിജു,ചിൽഡ്രൻസ് കമ്മിറ്റി പ്രസിഡന്റ് റിജിൽ.കെ എന്നിവർ സംസാരിച്ചു.