കളമശേരി: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ബി.ജെ.പി കളമശേരി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഏലൂർ മസ്ദൂർ ഭവനിൽ യോഗാക്ലാസ് നടന്നു. മദ്ധ്യമേഖലാ വൈസ് പ്രസിഡന്റ് സദാശിവൻ ക്ലാസ് നയിച്ചു. ജനറൽ സെക്രട്ടറി എ.പി. ശങ്കരൻകുട്ടി യോഗാസന്ദേശം നൽകി. മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മണ്ഡലം നേതാക്കളായ ആർ. സജികുമാർ, ഗിരിജ ലെനീന്ദ്രൻ, പ്രമോദ് തൃക്കാക്കര, സീമാ ബിജു, വി.വി. പ്രകാശൻ, പി.എം. ഉദയകുമാർ, കൗൺസിലർമാരായ എസ്. ഷാജി, കൃഷ്ണപ്രസാദ്, പി.ബി. ഗോപിനാഥ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.ആർ. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.