p-rajeev
ലയൺസ് ക്ലബ് നൽകിയ ഓക്സിജൻ കോൺസെൻട്രേറ്റുകൾ കളമശേരിയിൽ വ്യവസായ വകുപ്പു മന്ത്രി പി.രാജീവും കാൻസർ സെൻ്റർ ഡയറക്ടർ പി.ജി.ബാലഗോപാലും ചേർന്ന് ഏറ്റുവാങ്ങുന്നു

കളമശേരി: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന് ലയൺസ് ക്ലബ് ഓക്സിജൻ കോൺസെൻട്രേറ്റുകൾ കൈമാറി. എം.എൽ.എ ഓഫീസിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പുമന്ത്രി പി.രാജീവും കാൻസർ സെന്റർ ഡയറക്ടർ പി.ജി. ബാലഗോപാലും ചേർന്ന് ഏറ്റുവാങ്ങി. റിയാസ് അഹമ്മദ്, കെ.ബി. ഷൈൻകുമാർ, രാജൻ നമ്പൂതിരി, വി.എസ്. ജയേഷ് തുടങ്ങിയവർ പങ്കെടുത്തു.