chiri

കൊച്ചി: ഇത്തിരി സങ്കടത്തോടെ 'ചിരി"യിൽ വിളിച്ചാൽ ഒത്തിരിചിരിക്കാം. കുട്ടികളുടെ സങ്കടങ്ങൾക്ക് തുണയാകാൻ കേരള പൊലീസ് ആരംഭിച്ച ചി​രി​ പദ്ധതി​ ക്ളി​ക്കായി​. കഴിഞ്ഞ ജൂലായ് 12ന് ആരംഭിച്ച പദ്ധതിയിൽ ഞായറാഴ്ച വരെ എത്തിയത് 15,377 കാളുകൾ.

ചിരിയിൽ എത്തിയ ഫോൺ കോളുകളുടെ

ജില്ലതിരിച്ചുള്ള കണക്ക്

 മലപ്പുറം-1598

 കണ്ണൂർ-1560

 തൃശൂർ-1432

 കൊല്ലം-1357

 കോഴിക്കോട്-1313

 തിരുവനന്തപുരം-1169

 വയനാട്-1130

 എറണാകുളം-1029

 കോട്ടയം-1014

 പത്തനംതിട്ട-999

 പാലക്കാട്-737

 ഇടുക്കി-664

 ആലപ്പുഴ-635

 കാസർഗോഡ്-622

 മറ്റു സംസ്ഥാനങ്ങൾ-118

 കുട്ടികളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം

കുട്ടികളുടെ എല്ലാ പ്രശ്നങ്ങൾക്കും ചിരിയിലൂടെ പരിഹാരം ഉണ്ടാകും. തിരുവനന്തപുരം ആസ്ഥാനമായ പദ്ധതിക്ക് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സൈക്കോളജിസ്റ്ര്, സൈക്യാട്രിസ്റ്ര്, അദ്ധ്യാപക‌ർ എന്നിവരുടെ സേവനം ലഭ്യമാണ്. പ്രശ്നങ്ങൾ കേട്ടറിഞ്ഞ് അതാത് ജില്ല കേന്ദ്രങ്ങളിലേക്ക് കൈമാറും. കുട്ടി​കളും മാതാപിതാക്കളുമായി​ സംസാരി​ച്ച് വേണ്ട കാര്യങ്ങൾ ചെയ്തു നൽകും. ചിരി ഹെല്പലൈൻ നമ്പർ: 9497900200

 എന്റെ നെല്ലിമരം

വീട്ടുമുറ്റത്തു ഓമനിച്ചു വളർത്തിയ എന്റെ നെല്ലിമരം മുറിച്ചു മാറ്റി. എനിക്ക് നല്ല സങ്കടമുണ്ട്. പദ്ധതിയുടെ തുടക്ക കാലത്ത് ഞാറയ്ക്കലിൽ നിന്നും എത്തിയ കുഞ്ഞു ഫോൺവിളിയായിരുന്നു അത്. സങ്കടം കേട്ട ചിരിയിലെ പൊലീസ് മാമന്മാർ ഞാറയ്ക്കൽ എസ്.എച്ച്.ഒയെ വിവരം അറിയിച്ചു. പിറ്റേന്ന് ഒരു നെല്ലിമരവും കുറേ വൃക്ഷത്തൈകളുമായി പൊലീസ് കുട്ടിയുടെ വീട്ടിലെത്തി. ആ കലങ്ങി മറിഞ്ഞ കണ്ണുകളിൽ നിന്നും സന്തോഷം അണപൊട്ടിയ നിമിഷമായിരുന്നു അതെന്ന് പൊലീസ് പറയുന്നു.


 ഗെയിം എന്ന വില്ലൻ

കുട്ടികകളിലെ ഗെയിം അഡിക്ഷനെ നിസാരമായി കാണരുത്. ഇത് മാനസികാവസ്ഥയെ താളം തെറ്റക്കും. കുട്ടികളിൽ ദേഷ്യവും വാശിയും ഉണ്ടാക്കും. ഗെയിം അഡിക്ഷനുമായി ബന്ധപ്പട്ടാണ് ചി​രി​യി​ലേക്ക് കൂടുതൽ വി​ളി​കളുമെത്തുന്നത്.

 മടിക്കരുത് വിളിക്കാം

ചിരിയിലേക്ക് വരുന്നതി​ലേറെയും ഗ്രാമപ്രദേശങ്ങളിലെ കുട്ടി​കളുടെ വി​ളി​കളാണ്. ചിരി എന്ന പേരുകേട്ട് കൗതുകത്തോടെ വിളിക്കുന്ന കുട്ടികളുമുണ്ട്. അഞ്ച് പോക്സോ കേസുകളും രജി​സ്റ്റർ ചെയ്തു. പഠി​ക്കാൻ ഫോൺ ആവശ്യപ്പെട്ടു വിളിക്കുന്നവരുണ്ട്.

വി.പി.ലക്ഷ്മി,സിവിൽ പൊലീസ് ഓഫീസർ, ചിരി പദ്ധതി