കുറുപ്പംപടി: കേരള ബാർ ഹോട്ടൽസ് ആൻഡ് റിസോർട്ട് എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ഇന്ന് പ്രതിഷേധ ധർണ നടത്തും. 12 മണിക്ക് ബെവ്കോ എം.ഡിയുടെ ഓഫീസിനുമുന്നിൽ ധർണ നടത്തും.
ബാറുകളിലേക്ക് നൽകുന്ന മദ്യത്തിന് 25 ശതമാനം ലാഭവിഹിതം ബെവ്കോക്ക് നൽകണമെന്നുള്ള ഉത്തരവ് പിൻവലിക്കുക, ഒരേ വ്യവസായത്തിന് തുല്യനീതി ഉറപ്പുവരുത്തുക, ബെവ്കോ എം.ഡിയുടെ പ്രതികാര നടപടികൾ അവസാനിപ്പിക്കുക,എല്ലാ ലൈസൻസികൾക്കും ഒരേ വിലയ്ക്ക് മദ്യം നൽകുക,എല്ലാ തൊഴിലാളികളെയും ക്ഷേമനിധിയിലും ക്ഷേമ പദ്ധതിയിലും അംഗങ്ങളാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.സംസ്ഥാന ജനറൽ സെക്രട്ടറി വി.വി.ആന്റണി നേതൃത്വം നൽകുന്ന സമരപരിപാടികൾ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്യും.