കൂത്താട്ടുകുളം:പെട്രോളിയം വിലവർധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ചക്ര സ്തംഭന സമരം നടത്തി.കൂത്താട്ടുകുളത്ത് അഞ്ച് കേന്ദ്രങ്ങളിൽ നടത്തിയ സമരം സെൻട്രൽ ജംഗ്ഷനിൽ സി പി എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു, ലോക്കൽ സെക്രട്ടറി എം.ആർ.സുരേന്ദ്രനാഥ്, ഏരിയ കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസ്, അനിൽ കരുണാകരൻ, ബെന്നി മാത്യു, ബിജു ജോസഫ്, റെജി എന്നിവർ സംസാരിച്ചു.രാമപുരം കവലയിൽ ,എ.കെ.ദേവദാസ്, കെ.ചന്ദ്രശേഖരൻ, കീർത്തി ജംഗ്ഷനിൽ എ.എസ്.രാജൻ, എബ്രാഹാം.പി.പി, ടാക്സി സ്റ്റാൻഡിൽ ബീന സജീവൻ, എം.എ.ഷാജി, പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബോബി അച്ചുതൻ, പി.സി.ഭാസ്കരൻ എന്നിവർ നേതൃത്വം ന?കി.ഐ .എൻ.ടി.യു.സി, സി.ഐ.ടി.യു, കെ.ടി.യു.സി, എ.ഐ.ടി.യു.സി, എസ്.യു.സി.ഐ, എൻ.എൽ.സി എന്നീ സംഘടനകളാണ് സമരത്തിൽ പങ്കെടുത്തത്.