കുറുപ്പംപടി : ദിനംപ്രതി വർദ്ധിപ്പിക്കുന്ന ഇന്ധന വിലയ്ക്കെതിരെയും കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ചക്രസ്തംഭന സമരം നടത്തി. കുറുപ്പംപടിയിൽ നടന്ന സമരം സി.പി.എം ഏരിയ കമ്മിറ്റി അംഗം ആർ.എം.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു രായമംഗലം പഞ്ചായത്ത് സെക്രട്ടറി അഡ്വ: എം.ജി.ശ്രീകുമാർ, അജയൻ , എൽദോ , ടി.ടി.ബേബി എന്നിവർ പങ്കെടുത്തു.
മുടക്കുഴയിൽ നടന്ന സമരം പഞ്ചായത്ത് പ്രസിഡൻറ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ബിജു കീച്ചേരിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.നാരായണൻ നായർ, കെ.വി ബിജു, സി.കെ.ഗോപി , മോഹനൻ, പി.പി.ശിവരാജൻ, അനിൽ, സതീഷ് കുമാർ ,മത്തായി .ടി.ജേക്കബ് എന്നിവർ പങ്കെടുത്തു .
കിഴക്കെ ഐമുറിയിൽ നടന്ന വഴി തടയൽ സമരം മുൻ പഞ്ചായത്തംഗം ഫെജിൻ പോൾ ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോൾ തങ്കപ്പൻ, ബാബു.പി.കെ , അഖിൽ . സി.എസ് ,സെബി എം.ജോസ്, അഖിൽ വർഗീസ്, ബേസിൽ ജേക്കബ്, പി.എം.സത്യജൻ, ജോജി പോൾ തുടങ്ങിയവർ പങ്കെടുത്തു.രായമംഗലത്ത് നടന്ന സമരം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. മാത്യുസ് തരകൻ, സത്യൻ, ചെല്ലപ്പൻ തുടങ്ങിയവർ പങ്കെടുത്തു.