മുളന്തുരുത്തി: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിത്താഴത്ത് ചക്രസ്തംഭനസമരം നടത്തി. സി. പി. എം ഏരിയാ സെക്രട്ടറി ടി.സി. ഷിബു സമരം ഉദ്ഘാടനം ചെയ്തു. എൻ.ആർ. മോഹനൻ (എ.ഐ.ടി.യു.സി) അദ്ധ്യക്ഷനായിരുന്നു. പി.ഡി. രമേശൻ, കെ.എ. ജോഷി, എം.കെ. ഉഷ (എസ്.യു.സി.ഐ) എന്നിവർ സംസാരിച്ചു.