മൂവാറ്റുപുഴ: വാളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചലഞ്ച് മാത്യു കുഴൽനാടൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. നാലായിരം ബിരിയാണിയാണ് മണ്ഡലം കമ്മിറ്റി പാകം ചെയ്ത് വിതരണം നടത്തിയത്ത്. വാളകം പഞ്ചായത്തിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിന് സ്മാർട്ട് ഫോൺ വാങ്ങുന്നതിനായി ബിരിയാണി ചലഞ്ചിലൂടെ കണ്ടെത്തിയ തുക വിനിയോഗിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് കെ.ഒ. ജോർജ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ, ഭാരവാഹികളായ വി.വി. ജോസ്, കെ.പി.എബ്രഹാം,സോജൻ വർഗീസ്, എബി പൊങ്ങണത്തിൽ, തോമസ് ഡിക്രൂസ്, ബിനോ കെ ചെറിയാൻ, ജിജോ പാപ്പാലിൽ,കെ.എം മാത്തുക്കുട്ടി, സന്തോഷ് പഞ്ചക്കാട്ട്, ലിസി എൽദോസ്, മോൾസി എൽദോസ്, രജിതാ സുധാകരൻ എവിൻ എൽദോസ്, സിബിൻ ജോസഫ് എന്നിവർ പങ്കെടുത്തു.