അങ്കമാലി: ഇന്ധനവിലവർദ്ധനവിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയൻ സംയുക്തസമിതിയുടെ നേതൃത്വത്തിൽ ചക്രസ്തംഭനസമരം നടത്തി. അങ്കമാലി ബാങ്ക് ജംഗ്ഷനിൽ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ. വർഗീസ് ഉദ്ഘാടനം ചെയ്തു. കെ.ഐ. കുര്യാക്കോസ്, എം.എ. ഗ്രേസി, ടി.ടി. പൗലോസ്, ലോനപ്പൻ മാടശേരി തുടങ്ങിയവർ സംസാരിച്ചു. മഞ്ഞപ്രയിൽ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ടി.പി. ദേവസിക്കുട്ടി, തുറവൂരിൽ കർഷകസംഘം ഏരിയ സെക്രട്ടറി ജീമോൻ കുര്യൻ, പാലിശേരിയിൽ സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ. മുരളി, ദേശീയപാതയിൽ ഓട്ടോ റിക്ഷ തൊഴിലാളി യൂണിയൻ മേഖലാ സെക്രട്ടറി പി.വി. ടോമി, മൂക്കന്നൂരിൽ നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി പി.വി .മോഹനൻ എന്നിവർ സമരം ഉദ്ഘാടനംചെയ്തു.