കോതമംഗലം: സ്മാർട്ട് ഫോൺ ലൈബ്രറിയുമായി കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ. ലൈബ്രറിയിൽ നിന്നും പുസ്തകം എടുക്കുന്ന മാതൃകയിൽ കുട്ടികൾക്ക് സ്മാർട്ട് ഫോൺ എടുക്കാം. നിലവിൽ സ്മാർട്ട് ഫോൺ ഇല്ലാത്തവരോ, കേടു വന്നവർക്കോ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. 2008-2010 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ സ്മാർട്ട് ഫോണുകൾ ലൈബ്രറിയിലേക്കായി നൽകി.നിലവിൽ ഓൺലൈൻ പഠനത്തിനു കുട്ടികൾക്ക് 50 ഓളം ഫോണുകൾ സ്കൂളിൽ നിന്നും നൽകി. കൊവിഡ് സ്ഥിരീകരിച്ച കുട്ടികളുടെ വീട്ടിൽ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുകയും ചെയ്തു.