മൂവാറ്റുപുഴ : ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഐക്യട്രേഡ് യൂണിയൻ നേതൃത്വത്തിൽ മൂവാറ്റുപുഴ നെഹ്രു പാർക്കിൽ നടന്ന സമരം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും സി. പി. ഐ ജില്ലാ സെക്രട്ടറിയുമായ പി. രാജു ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി അഡ്വ. ജോർജ് കെ. കുരുവിള അദ്ധ്യക്ഷത വഹിച്ചു. കെ.ജി. അനിൽകുമാർ ,പി കെ. ബാബുരാജ്, ജോളി പി ജോർജ്, എൻ. പി.പോൾ, ഇ.കെ. സുരേഷ് എന്നിവർ സംസാരിച്ചു പേഴയ്ക്കാപ്പിള്ളിയിൽ എ. ഐ. ടി. യു. സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ബാബുപോൾ ഉദ്ഘാടനം ചെയ്തു. കെ.കെ. ശ്രീകാന്ത് പങ്കെടുത്തു. കീച്ചേരി പടിയിൽ നടന്ന സമരം ഏ. ഐ. ടി. യു. സി സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് ആർ. രാകേഷ് അദ്ധ്യക്ഷത വഹിച്ചു. പി.വി. രാധാകൃഷ്ണൻ, നിസാ അഷറഫ്, നെജീല ഷാജി എന്നിവർ പങ്കെടുത്തു.