kcym
കെ.സി.വൈ.എം പ്രവർത്തകർ ഡ്രൈവർമാക്ക് ഭക്ഷണപ്പെതി നൽകുന്നു.

അങ്കമാലി: കെ.സി.വൈ.എം കറുകുറ്റി ഫൊറോനയുടെ നേതൃത്വത്തിൽ ഒരുപിടി സ്‌നേഹം പദ്ധതിയുടെ ഭാഗമായി ദീർഘദൂര വാഹനത്തിലെ ഡ്രൈവർമാർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനിജോർജ് നിർവഹിച്ചു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, കെ.സി.വൈ.എം ഡയറക്ടർ ഫാ. ജൂലിയസ് കറുകന്തറ, അസി.ഡയറക്ടർ ഫാ. മാത്യു തച്ചിൽ, പ്രസിഡന്റ് ടിജോ പടയാട്ടിൽ, ഫൊറോന ഡയറക്ടർ ഫാ. അനിൽ കിളിയേൽക്കുടി, പ്രസിഡന്റ് ജോസഫ് സാജു, ഭാരവാഹികളായ സേവ്യർ, അലീന ബാബു, ടീന തുടങ്ങിയവർ നേതൃത്വം കൊടുത്തുനൽകി.