കൊച്ചി : ഇൻസ്റ്റിട്ട്യൂട്ട് ഒഫ് അഡ്‌വാൻസ്ഡ് നെറ്റ്‌വർക്ക് ടെക്‌നോളജി (ഐ.എ.എൻ.ടി) 6 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ഐ.ടി നൈപുണ്യ പരിശീലനം തുടങ്ങി. കോഡിംഗ്, ഐ.ടി ഫണ്ടമെന്റൽസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ, റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പൈതൺ, മൈൻഡ് മാപ്പിംഗ്, പൊതുവിജ്ഞാനം എന്നിവയിലാണ് പരിശീലനം.