കൊച്ചി: കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് എറണാകുളം ജില്ലാ ഓഫീസിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കൊവിഡ് 19 രണ്ടാംഘട്ട ധനസഹായ തുകയായ 1000 രൂപ ലഭിക്കുന്നതിനായി ലേബർ കമ്മിഷണറുടെ www.boardswelfareassistance.lc.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനെ അപേക്ഷ സമർപ്പിക്കാം.ഒന്നാം ഘട്ടം ധനസഹായം ലഭിച്ചവർ ഇത്തവണ അപേക്ഷിക്കേണ്ടതില്ലെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.