മൂവാറ്റുപുഴ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ പണ്ടപ്പിള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ പണ്ടപ്പിള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ കിണറും പരിസരവും വൃത്തിയാക്കി. ഡി.വൈ.എഫ്.ഐ ആരക്കുഴ മേഖല പ്രസിഡന്റ് ജെസ്റ്റിൻ ജോസ്, അഖിൽ പി.എം ‌,ബിബിൻ ബാബു, ബിജോ, ജോണി തോമസ്, നിഷാദ് കെ.എസ്, പ്രബിൻ കെ ജോർജ് എന്നിവർ പങ്കെടുത്തു.