ആലുവ: ഇന്ധനവില വർദ്ധനവിനെതിരെ വേറിട്ട സമരവുമായി യൂത്ത് കോൺഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റി. പെട്രോൾ പമ്പിന് മുമ്പിൽ ബലൂണുകൾ ആകാശത്തേക്ക് പറത്തിയാണ് പ്രതിഷേധിച്ചത്. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോണി ക്രിസ്റ്റഫർ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ.ബി. നിജാസ്, നേതാക്കളായ താഹിർ ചാലക്കൽ, അമൽ ജോൺ, ഇജാസ്, സൽമാൻ മാനപുറത്ത്, സഫ്രാൻ, രഞ്ജു ടോമി, എം.എ.കെ. നജീബ്, പീറ്റർ നരിക്കുളം, ലിസി സെബാസ്റ്റ്യൻ, വിനോദ് ജോസ്, ബെന്നി മാത്യു, സത്താർ, ഷിഹാബ് എന്നിവർ നേതൃത്വം നൽകി.