കൊച്ചി: പാലാരിവട്ടം പള്ളിനട സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്മാർട്ട്റോഡ്, സുരക്ഷിതവീട്' പദ്ധതിക്ക് തുടക്കമായി. പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വീടിനൊപ്പം പരിസരവും റോഡും വൃത്തിയാക്കുന്നതാണ് പദ്ധതി. ആദ്യഘട്ടമെന്ന നിലയിൽ പോസ്റ്റുകളിൽനിന്ന് പോസ്റ്ററുകൾ മാറ്റി പെയിന്റടിച്ച് നമ്പറുകൾ എഴുതി. അസോസിയേഷൻ പള്ളിനട പ്രദേശത്തെ വീടുകളും കാറുകളും അണുവിമുക്തമാക്കും. കൗൺസിലർമാരായ ജോജി കുരിക്കോട്, ജോർജ് നാനാട്ട്, സക്കീർ തമ്മനം, പ്രദീപ്.എസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.