അങ്കമാലി: ഡി.വൈ.എഫ്.ഐ പാലിശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. മേഖലാതല ഉദ്ഘാടനം പാലിശേരിയിൽ സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ. ഷിബുവും എടക്കുന്നിൽ പാലശേരി ലോക്കൽ സെക്രട്ടറി കെ.കെ. മുരളിയും ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ആഷിക് ഷാജി അദ്ധ്യക്ഷനായി. റോജിസ് മുണ്ടപ്ലാക്കൽ, സ്റ്റീഫൻ കോയിക്കര, ജോണി മൈപ്പാൻ, മേരി ആന്റണി, രനിത ഷാബു എന്നിവർ നേതൃത്വം നൽകി.